വൃക്ഷം നടല്‍ പദ്ധതി: ആര്‍എസ്എസ് മുമ്പന്തിയില്‍

Friday 1 July 2016 9:59 pm IST

മഹാരാഷ്ട്ര സര്‍ക്കാരിന്റെ വൃക്ഷത്തൈ നടല്‍ പദ്ധതിയുടെ ഭാഗമായി നാഗപ്പൂരില്‍ ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ആര്യവേപ്പ് നടന്നു

നാഗപ്പൂര്‍: മഹാരാഷ്ട്രയില്‍ സംസ്ഥാന വ്യാപകമായി വൃക്ഷത്തൈ നടീല്‍ പരിപാടി ആരംഭിച്ചു. മഹാരാഷ്ട്ര ഊര്‍ജ്ജ മന്ത്രി ചന്ദ്രശേഖര്‍ ബാവന്‍കുലെ, ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത് തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ നേതൃത്വം നല്‍കി.

മഹലിലെ ആര്‍എസ്എസ് ആസ്ഥാനത്തിനു സമീപം സര്‍സംഘചാലക് വൃക്ഷം നട്ടു. അംബാജ്ഹരി തടാകത്തിന്റെ വൃഷ്ടി പ്രദേശത്ത് 10,000 കുട്ടികളും മന്ത്രി ബാവന്‍കുലെയും ചേര്‍ന്ന് വൃക്ഷത്തെകള്‍ നടന്നു.

സംസ്ഥാന വ്യാപകമായി ഈ വര്‍ഷം നടക്കുന്ന വൃക്ഷം നടല്‍ ഹരിതവല്‍ക്കരണ പരിപാടിയില്‍ ആര്‍എസ്എസ് സമഗ്രമായി പങ്കെടുക്കുമെന്ന് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ പറഞ്ഞു. ഈ യജ്ഞം ആര്‍എസ്എസ് ശാഖകള്‍ ഏറ്റെടുത്തു നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

മന്ത്രിയോടൊപ്പം ചടങ്ങില്‍ എംഎല്‍സിമാരും വനസംരക്ഷണ വകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്‌കൂള്‍ കുട്ടികളും പങ്കെടുത്തു. നാഗപ്പൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ 5000 വൃക്ഷത്തൈ നടുമെന്നറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.