കോട്ടയം: അന്തരിച്ച മാധ്യമപ്രവര്ത്തകന് സനില്‍ ഫിലിപ്പിന്റെ അനുസ്മരണ യോഗം കോട്ടയം പ്രസ്ക്ലബില്‍ നടത്തി. പ്രസിഡന്റ് എസ്.മനോജ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ വി.എന്‍.വാസവന്, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, എന്‍സിപി ദേശീയ സെക്രട്ടറി ജിമ്മി ജോര്‍ജ്ജ്, സിപിഐ നേതാവ് വി.ബി.വിനു എന്നിവര്‍ സംസാരിച്ചു. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത സനിലിന്റെ വീടിന്റെ ഉത്തരവാദിത്വം പ്രസ്ക്ലബ് ഏറ്റെടുക്കുമെന്ന് സെക്രട്ടരി ഷാലു മാത്യു അറിയിച്ചു. സഹോദരിക്ക് ജോലി നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. മാധ്യമ ലോകത്തെ സഹപ്രവര്‍ത്തകര്‍ സനിലിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: