മന്‍ കീ ബാത് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേക്ക്

Saturday 2 July 2016 12:10 pm IST

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മന്‍ കീ ബാത്' കേള്‍ക്കാന്‍ ബംഗ്ലാദേശി ആരാധകര്‍ക്കും അവസരമൊരുങ്ങുന്നു. ബംഗാളി ഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്താണ് 'മന്‍ കീ ബാത്' അതിര്‍ത്തി കടക്കുന്നത്. മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മന്‍ കീ ബാത്' വിദേശ ശ്രോതാക്കളുടെ ചെവികളിലേക്കെത്തുന്നത് ഇതാദ്യമായാണ്. അതും അവരുടെ തനത് ഭാഷയില്‍. ബംഗ്ലാഭാഷയില്‍ തുടങ്ങാനിരിക്കുന്ന ആകാശവാണിയുടെ സര്‍വ്വീസ് ചാനലായ ആകാശവാണി മൈത്രിയിലൂടെയായിരിക്കും പരിപാടി സംപ്രേഷണം ചെയ്യുക. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൗഹൃദത്തിന്റെ ഇഴയടുപ്പിക്കലാണ് ഈയൊരു ദൗത്യത്തിന്റെ ലക്ഷ്യം. ബംഗ്ലാ ശ്രോതാക്കളുടെ പ്രതികരണങ്ങള്‍ സ്വീകരിക്കുന്നതിനും വോയ്‌സ് മെസേജ് അയക്കുന്നതിനും സംവിധാനമുണ്ടായിരിക്കും. മോദിയ്ക്ക് ബംഗ്ലാദേശില്‍ മാത്രമല്ല പാക്കിസ്ഥാനിലുമുണ്ട് നിരവധി ആരാധകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.