കോട്ടയം: മുപ്പത്തിരണ്ടുകാരിയായ യുവതിക്ക് ഒറ്റപ്രസവത്തില്‍ നാല് കുട്ടികള്‍. കുമളി എട്ടാംമൈല്‍ കീച്ചേരില്‍ ബിജുവിന്റെ ഭാര്യ സുജകുര്യനാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നാല് പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
ശസ്ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്ത്. ഓരോ കുട്ടിക്കും 1300 ഗ്രാം വീതം തൂക്കമുണ്ട്. കുട്ടികളെ ശിശുപരിപാലന നഴ്സറിയിലും മാതാവിനെ അതിതീവ്ര പരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുജ തുടര്‍ ചികത്സയ്സയ്ക്കായി ഒരുമാസം മുമ്പാണ് മെഡിക്കല്‍ കോളേജിലെത്തിയത്. ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരുടെ പ്രത്യേക പരിചരണത്തിലായിരുന്നു ചികിത്സ. ബിജു-സുജ ദമ്പതികള്‍ക്ക് അഞ്ചുവയസ്സുള്ള ഒരു കുട്ടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: