അഴിയൂരില്‍ എസ്ഡിപിഐക്കാരുടെ ആക്രമണം ആര്‍എസ്എസ്-എബിവിപി നേതാക്കള്‍ക്ക് ഗുരുതര പരിക്ക്

Saturday 2 July 2016 3:05 pm IST

വടകര: അഴിയൂരില്‍ എസ്ഡിപിഐ അക്രമത്തില്‍ ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹിനും എബിവിപി നേതാവിനും ഗുരുതരപരിക്ക്. ആര്‍എസ്എസ് അഴിയൂര്‍ മണ്ഡല്‍ കാര്യവാഹ് താഴെ പറമ്പില്‍ ബിനീഷ് (26), ആര്‍എസ്എസ് അഴിയൂര്‍ മണ്ഡലം വിദ്യാര്‍ത്ഥി പ്രമുഖും എബിവിപി വടകര താലൂക്ക് ഖജാന്‍ജിയുമായ പി.ടി. അശ്വന്ത് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലക്കും നെഞ്ചിലുമാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിയില്‍ നിന്ന് സംഘടിച്ചെത്തിയ എസ്ഡിപിഐക്കാര്‍ ആസൂത്രിതമായാണ് അക്രമം നടത്തിയത്. മുസ്ലീം ലീഗുകാര്‍ എബിവിപിയുടെ ഫ്‌ളക്‌സ് നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അക്രമമുണ്ടായത്. ഫ്‌ളക്‌സ് നശിപ്പിച്ച പ്രശ്‌നം ലീഗ് നേതാക്കള്‍ ഇടപെട്ട് പറഞ്ഞ് തീര്‍ക്കുന്നതിനിടെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ പള്ളിയില്‍ നിന്നിറങ്ങി വന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ പരിക്കേറ്റവരെ തലശ്ശേരി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാനിദ്, ആഷിഖ്, അപ്പാച്ചി റയിസ് ഷാഫിദ്, നിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ എസ്ഡിപിഐ സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് ആര്‍എസ്എസ് നേതൃത്വം പറഞ്ഞു. അക്രമത്തില്‍ ആര്‍എസ്എസ് അഴിയൂര്‍ മണ്ഡല്‍ കാര്യകാരി ശക്തമായി പ്രതിഷേധിച്ചു. അക്രമികളെ എത്രയും പെട്ടന്ന് പിടികൂടി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് ബിജെപി നേതാവ് പി.എം അശോകന്‍ ആവശ്യപ്പെട്ടു. അഴിയൂര്‍ പ്രദേശത്തെ സ്ഥിരം ക്രിനലുകളായ എന്‍ഡിഎഫ്-എസ്ഡിപിഐ പ്രവര്‍ത്തകരെ നിലക്ക് നിര്‍ത്താന്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി വടകര താലൂക്ക് സമിതി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.