വിശാഖപട്ടണം: രണ്ട് ഭാരതീയരെ നൈജീരിയയില്‍ ബൊക്കോഹറാം ഭീകരര്‍ തട്ടിക്കൊണ്ട് പോയി.വിശാഖപട്ടണം സ്വദേശികളായ എന്‍ജിനീയര്‍ എം. സായി ശ്രീനിവാസ്, അനീഷ് ശര്‍മ്മ എന്നിവരെയാണ് ബുധനാഴ്ച മുതല്‍ കാണാനില്ലെന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്.
വടക്കന്‍ നൈജീരിയയിലെ ജിബോകോയിലുള്ള ഡന്ഗോട്ടെ സിമന്റ് നിര്‍മാണ ഫാക്ടറിയില്‍ ജോലിചെയ്യുന്ന ഇരുവരെയും അവിടെ നിന്നാണ് തട്ടിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറയുന്നു. ജോലികഴിഞ്ഞ്് കാറില്‍ വീട്ടിലേക്കു വരുമ്പോള്‍ ആയുധധാരികളായ അക്രമിസംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് ഫാക്്ടറി ജീവനക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: