കണ്ണൂര്‍: പള്ളിക്കുന്ന് രാധാവിലാസം യുപി സ്കൂളില്‍ അമൃതം മലയാളം പദ്ധതി പ്രൊഫസര്‍ റിച്ചാര്‍ഡ് ഹേ എംപി സ്കൂള്‍ ലീഡര്‍ പി.സബീനക്ക് ജന്മഭൂമി പത്രം നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ രവീന്ദ്രനാഥ് ചേലേരി, പ്രധാനാധ്യാപിക കെ.പി.രാജശ്രീ, ജന്മഭൂമി മാര്‍ക്കറ്റിംഗ് മാനേജര്‍ ടി.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
തിലാന്നൂര്‍ യുപി സ്കൂളില്‍ അമൃതം മലയാളം പദ്ധതി പ്രധാനാധ്യാപിക എം.പി.പത്മജക്ക് ജന്മഭൂമി പത്രം നല്‍കിക്കൊണ്ട് ജന്മഭൂമി കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സി.പി.രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷീബ ഷാജി, സ്റ്റാഫ് സെക്രട്ടറി വി.അരവിന്ദാക്ഷന്, രാജിത്ത് കുളവയല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: