പയ്യാവൂര്‍: പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ സ്കൂളുകളിലെയും കുട്ടികളെ എടുക്കുന്ന് സ്കൂള്‍ ബസ്സ്, ഓട്ടോ, ജീപ്പ് തുടങ്ങിയ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ബന്ധുപ്പെട്ട കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ജീവനക്കാര്‍ക്കും വേണ്ടി പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ഇന്ന് രാവിലെ 10 മണിക്ക് ബോധവത്കരണ ക്ലാസ് നടത്തും. പയ്യാവൂര്‍ പഞ്ചായത്തും പയ്യാവൂര്‍ പോലീസും തളിപ്പറമ്പ് ആര്‍ടിഒ ഓഫീസും സംയുക്തമായി നടത്തുന്ന ബോധവത്കരണ ക്ലാസ് പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യും. ടി.പി.അഷറഫ് അധ്യക്ഷത വഹിക്കും. തളിപ്പറമ്പ് ആര്‍ടിഒ, പയ്യാവൂര്‍ എസ്ഐ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. മുഴുവന്‍ ഡ്രൈവര്‍മാരും പങ്കെടുക്കണമെന്നും നിര്‍ബന്ധമായ ഡ്രൈവിങ്ങ് ലൈസന്‍സ് കൊണ്ടുവരേണ്ടതാണെന്നും സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: