കണ്ണൂര്‍: പളളിക്കുന്ന് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹയര്‍ സെക്കണ്ടറി ബ്ലോക്കിന്റെ കെട്ടിടോദ്ഘാടനം മന്ത്രി ഇ.പി.ജയരാജന് നിര്‍വ്വഹിച്ചു. കെ.എം.ഷാജി എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ഇ.പി.ലത മുഖ്യാതിഥിയായി. കോര്പ്പറേഷന് കൗണ്‍സിലര്‍ ടി.കെ.വസന്ത, ആകാശവാണി പ്രോഗ്രാം മേധാവി കെ.ബാലചന്ദ്രന്, പിഡബ്ല്യുഡി അസി.എക്സി.എഞ്ചിനീയര്‍ വിനോദ് കുമാര്‍, കെ.സരസ്വതി, കെ.ഗിരീഷ് കുമാര്‍, മുഹമ്മദ് ഷായിസ്, പി.മഞ്ജുഷ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഗീത പാലക്കല്‍ സ്വാഗതവും കെ.കെ.രാമചന്ദ്രന് നന്ദിയും പറഞ്ഞു.
എസ്എസ്എല്‍സി, ഹയര്‍ സെക്കണ്ടറി ഉന്നത വിജയികള്‍ക്കുളള ക്യാഷ് അവാര്‍ഡ് വിതരണവും രാഷ്ട്രപതി പുരസ്കാരം, സംസ്ഥാന സ്കൂള്‍ കലോത്സവ വിജയികള്‍, വിവിധ സ്കോളര്‍ഷിപ്പ് ജേതാക്കള്‍ എന്നിവര്‍ക്കുളള അനുമോദനവും ചടങ്ങില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: