ഡി സി എ കോഴ്‌സ്

Saturday 2 July 2016 1:22 am IST

കണ്ണൂര്‍: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായം അടക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് ലാല്‍ ബഹദൂര്‍ ശാസ്ത്ര സാങ്കേതിക കാര്യാലയത്തിന്റെ തിരുവനന്തപുരം സെന്ററില്‍ ഒരു വര്‍ഷ ഡിസിഎ കോഴ്‌സിന് പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 50 പേര്‍ക്ക് പ്രവേശന നല്‍കുന്ന കോഴ്‌സിലേക്ക് പ്രീഡിഗ്രി/പ്ലസ്ടു/വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി/ഡിപ്ലോമ എന്നിവയിലേതെങ്കിലും പാസായിട്ടുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം 10 രൂപക്ക് നേരിട്ടും 15 രൂപക്ക് മണിഓര്‍ഡര്‍ മുഖേനയും ജില്ലാ ഇന്‍സ്‌പെക്ടര്‍മാരുടെ ഓഫീസില്‍ നിന്നും ജൂലൈ 9 വരെ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 11 ന് 5 മണി ക്കകം ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍, അശോകാ ബില്‍ഡിങ്ങ്, മൂന്നാം് നില, താളിക്കാവ് റോഡ്, കണ്ണൂര്‍ -1 എന്ന വിലാസത്തില്‍ ലഭിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.