കണ്ണൂര്‍: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന് നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. എംപി മാരായ പി.കെ.ശ്രീമതി ടീച്ചര്‍, കെ.കെ.രാഗേഷ് എന്നിവര്‍ മുഖ്യാതിഥികളാകും. മേയര്‍ ഇ.പി.ലത, ജില്ലയിലെ എംഎല്‍എമാര്‍ എന്നിവര്‍ ആശംസനേരും. 1000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയമാണ് നിര്‍മ്മിച്ചത്. 50 മീറ്റര്‍ നീളവും 17.5 മീറ്റര്‍ വീതിയുമുള്ള ഹാളാണ് ഒരുക്കിയത്. സ്റ്റേജിന്റെ നീളം 40 അടിയാണ്. വീതി 25 അടിയും. മരം പാകിയ വേദിയില്‍ ഗ്രീന്റൂം ഉള്‍പ്പെടെയുള്ള സൗര്യങ്ങളുമുണ്ട്. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗിക പരിപാടികള്‍ നടത്താന്‍ ഓഡിറ്റോറിയം ഉപയോഗിക്കാം. ജില്ലാ കലക്ടറുടെ ഓണ്‍ ഫണ്ടും പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹായവും ചേര്‍ത്താണ് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മാണം നടത്തിയത്. 38,75,000 രൂപയാണ് ആകെ ചെലവ്. നിര്‍മിതിയാണ് നിര്‍മ്മാണ ചുമതലയേറ്റത്. ഓഡിറ്റോറിയം മാനേജ്മെന്റ് കമ്മറ്റി രൂപീകരിച്ച് ന്യായമായ വാടക ഈടാക്കി തുടര്‍ന്നുള്ള മേല്‍നോട്ടം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: