കണ്ണൂര്‍: അഴീക്കോട് സാന്ത്വനം വയോജന സദനത്തിന്റെ വാര്‍ഷികാഘോഷം നാളെ വൈകുന്നേരം 4 മണിക്ക് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ചെയര്മാന് എം.ബി.കെ.അലവില്‍ അധ്യക്ഷത വഹിക്കും. എ.കെ.രവീന്ദ്രന് മാസ്റ്റര്‍, കെവിആര്‍ ഗ്രൂപ്പ് ചെയര്മാന് കെ.പി.നായര്‍, ടി.പി.ഭാസ്കരപ്പൊതുവാള്‍ തുടങ്ങിയവര്‍ സംസാരിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 57 കുട്ടികള്‍ അടക്കം 176 കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം 4 ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് നിര്‍വഹിക്കും. ഷിഹാബുദ്ദീന് പൊയ്ത്തുംകടവ് മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: