തളിപ്പറമ്പ്: ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. ഒടുവില്‍ യുവതി ഓട്ടോറിക്ഷയില്‍ ചാടിയാണ് രക്ഷപ്പെട്ടത്. തളിപ്പറമ്പ് ടൗണില്‍ നിന്നും മന്നയിലെ സഹകരണ ആശുപത്രിയിലേക്ക് പോകാനായി ഓട്ടോറിക്ഷയില്‍ കയറിയ ബാങ്ക് ജീവനക്കാരിയായ യുവതിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സഹകരണ ആശുപത്രിയിലേക്ക് പോകേണ്ട ഓട്ടോറിക്ഷ ദിശമാറ്റി തൃച്ചംബരം ഭാഗത്തേക്ക് പോവുകയായിരുന്നു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: