തലശ്ശേരി: പത്ത് കോടി രൂപ ചെലവിട്ട് വീതികൂട്ടി ഉയര്‍ത്തി ആധുനിക രീതിയില്‍ പണിത ടെമ്പിള്‍ ഗേറ്റ് റോഡ് ആദ്യ മഴയോടെ തന്നെ തകര്‍ന്നു. രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ മാടപ്പീടിക മുതല്‍ നങ്ങാറത്ത് പീടികവരെയുള്ള ഭാഗമാണ് കൂടുതല്‍ തകര്‍ന്നിരിക്കുന്നത്.
കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. നാല് മാസം തികയും മുമ്പ് റോഡ് തകര്‍ന്നത് നാട്ടുകാരെ ക്ഷുഭിതരാക്കിയിരിക്കുകയാണ്. ഇരിക്കൂറിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് റോഡ് പണിനടത്തിയിരിക്കുന്നത്. ഇപ്പോള്‍ തകര്‍ന്ന ഭാഗം റിപ്പയര്‍ ചെയ്തുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: