കണ്ണൂര്‍: മതുക്കോത്ത് വര്‍മ്മാജി പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍വെച്ച് 9 മുതല്‍ 15 വരെ പ്രകൃതി ചികിത്സാ രോഗവിമുക്ത ക്യാമ്പ് നടത്തും.പയ്യന്നൂര്‍ ആരോഗ്യ നികേതന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.എല്‍.താരിമ നേതൃത്വം നല്‍കും. രോഗം വന്നവര്‍ക്ക് രോഗത്തില്‍ നിന്ന് മുക്തി നേടാനും രോഗം വരാതെ ജീവിക്കാനും മരുന്നില്‍ നിന്ന് മോചനം നേടാനും പ്രകൃതി ചികിത്സാ, പ്രകൃതി പാചകം, പ്രകൃതി കൃഷി, പ്രകൃതി സൗഹൃദ ജീവിതം, യോഗ പരിശീലനം എന്നിവ വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലിപ്പിക്കുന്നു. കൂടാതെ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി സൗജന്യ പനി ചികിത്സാ ക്ലിനിക്ക് നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്ക് മാത്രമാണ് പ്രവേശനം. രജിസ്ട്രേഷന് 9446368302, 9446438627.
പ്രതികരിക്കാൻ ഇവിടെ എഴുതുക: