തന്ത്രിമഠത്തിനു നേരെ അക്രമം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണം: ക്ഷേത്ര സംരക്ഷണ സമിതി

Saturday 2 July 2016 1:31 am IST

കണ്ണൂര്‍: കുറ്റിയാട്ടൂര്‍ ശിവക്ഷേത്ര ഭൂമി കൈയ്യേറ്റ ശ്രമം തടയാനും അവിടുത്തെ തന്ത്രി മഠം കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ജില്ലാ ഭരണകൂടം തയ്യാറാവണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് കെ.ഹരീഷ് ബാബു ആവശ്യപ്പെട്ടു. ജില്ലയിലെ ചെറുതും വലുതുമായ സ്വകാര്യ ക്ഷേത്രങ്ങളിലെയും മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിള്ള ക്ഷേത്രങ്ങളിലെയും ഭൂമികളില്‍ കയ്യേറ്റം നടക്കുകയാണ്. പ്രസിദ്ധമായ എടക്കാട് പിതൃകോവില്‍ ബലഭദ്ര സ്വാമിക്ഷേത്രഭൂമിയും കുളവും സ്വകാര്യവ്യക്തികള്‍ കൈയ്യേറിയിരിക്കുകയാണ്. മലബാര്‍ ദേവസം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രഭൂമികള്‍ അടിയന്തിരമായും അളന്ന് തിട്ടപ്പെടുത്തി അന്യാധീനപ്പെട്ട ദേവസ്വം ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. വര്‍ദ്ധിച്ചുവരുന്ന ക്ഷേത്രകവര്‍ച്ചകള്‍ തടയാനും ക്ഷേത്രങ്ങള്‍ക്കുനേരെയുള്ള കൈയ്യേറ്റങ്ങള്‍ അവസാനിപ്പിക്കാനും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ഹരീഷ് ബാബു ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.