കണ്ണൂര്‍: 2016 ഏപ്രില്‍ 1 മുതല്‍ നടപ്പാവേണ്ടുന്ന 627 രൂപ ക്ഷാമബത്ത വര്‍ദ്ധനവ് മൂന്ന് മാസമായിട്ടും തൊഴിലാളികള്‍ക്ക് നല്കാന് തയ്യാറാവാത്ത ബസ്സുടമകളുടെ നിലപാടില്‍ പ്രതിഷേധിച്ച് സിഐടിയു, ഐന്‍ടിയുസി, ബിഎംഎസ്, എഐടിയുസി, എസ്ടിയു സംഘടനകളുടെ നേതൃത്വത്തില്‍ സ്വകാര്യ ബസ് തൊഴിലാളിയൂണിയന്‍ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ജൂലൈ 15 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാലപണിമുടക്കിന് സ്വകാര്യ ബസ് തൊഴിലാളി യൂണിയന് നേതാക്കള്‍ സംയുക്തമായി പണിമുടക്ക് നോട്ടീസ് നല്കി.
വിവിധ ബസ്സുടമസ്ഥ സംഘടനകള്‍, ബസ്സുടമസ്ഥ സംഘടനാ കോര്‍ഡിനേഷന്‍ ചെയര്മാന് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് സംഘടനാ നേതാക്കള്‍ ഡിസ്ട്രിക് ലേബര്‍ ഓഫീസര്‍ക്കും നിവേദനം നല്കി. സംയുക്ത സമിതി കണ്‍വീനര്‍ കെ.ജയരാജന്, പി.സൂര്യദാസ്, എ.പി.രവീന്ദ്രന്, എന്‍.മോഹനന്, താവം ബാലകൃഷ്ണന്, എം.എന്‍.കരീം, എം.പവിത്രന് കെ.ജീവന്, സി.എച്ച് ലക്ഷ്മണന് എന്നിവര്‍ ചേര്‍ന്നാണ് നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: