10.5 ലക്ഷം രൂപയുടെ അധിക വൈദ്യുതി ഉപയോഗം കണ്ടെത്തി

Saturday 2 July 2016 1:33 am IST

കണ്ണൂര്‍: വൈദ്യുതി ബോര്‍ഡിലെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് കണ്ണൂര്‍ യൂണിറ്റ് കണ്ണൂര്‍ ജില്ലായിലെ വിവിധ സെക്ഷന്‍ ഓഫിസുകളുടെ പരിധിയില്‍ ജൂണ്‍ മാസം നടത്തിയ പരിശോധനിയില്‍ പത്തുലക്ഷത്തി അമ്പത്തിമൂവായിരത്തി അഞ്ഞൂറ്റ് അമ്പത്തിയാറ് രൂപയുടെ അനധികൃത വൈദ്യുതി ദുരുപയോഗം കണ്ടെത്തി. കണ്ണൂര്‍ സര്‍ക്കിളില്‍ കണ്ണൂര്‍, തയ്യില്‍ ബര്‍ണശ്ശേരി, ഏച്ചൂര്‍, മയ്യില്‍, കൂത്തുപറമ്പ്, പിണറായി, പാപ്പിനിശ്ശേരി എന്നീ സെക്ഷന്‍ പരിധിയിലും ശ്രീകണ്ഠപുരം സര്‍ക്കിളില്‍ ധര്‍മ്മശാല വെള്ളൂര്‍, കരിവെള്ളൂര്‍, മട്ടന്നൂര്‍, എടൂര്‍, കേളകം, കോളയാട്, എന്നീ സെക്ഷന്‍ പരിധിയിലും നടത്തിയ പരിശോധനയിലാണ് അനധികൃതമായി വൈദ്യുതി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഗാര്‍ഹിക ആവശ്യത്തിനായി നല്‍കിയ വൈദ്യുതി വാണിജ്യ ആവശ്യത്തിനായി ഉപയോഗിച്ചതിനും അനുവദനീയമായ കണക്ട് ലോഡില്‍ കൂടുതല്‍ ഉപയോഗിച്ചതിനുമാണ് പിഴ ഈടാക്കിയത്. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച പരാതികള്‍ 9446008488, 9446008489, 94460088166 എന്നി നമ്പറുകളില്‍ അറിയിക്കേണ്ടതാണെന്ന് അസിസ്റ്റന്റ് എഇ ആന്റ പവര്‍ തെഫ്റ്റ് സ്‌ക്വാഡ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.