ചക്കരക്കല്‍: കാനച്ചേരിയില്‍ ആര്‍എസ്എസ് ശാഖാകാര്യവാഹായ ജയരാജന്റെ വീടിന് നേരെ അക്രമം നടത്തിയ സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. പ്രകടനത്തിന് എ.ദാമോദരന്‍, കെ.ജി.ബാബു, എന്‍.വി.രാജന്, ടി.പവിത്രന്, എം.വി.മോഹനന് എന്നിവര്‍ നേതൃത്വം നല്കി. ഇടയില്‍പീടികയില്‍ നിന്ന് ആരംഭിച്ച പ്രകടനം ചാപ്പയില്‍ സമാപിച്ചു. സിപിഎം അക്രമത്തില്‍ തകര്‍ന്ന ജയരാജന്റെ വീട് സംഘപരിവാര്‍ നേതാക്കളായ റിച്ചാര്‍ഡ് ഹേ എം.പി., കെ.രഞ്ചിത്ത്, എ.ദാമോദരന്‍, പി.സത്യപ്രകാശ്, എം.കെ.വിനോദ്, കെ.ജി.ബാബു, കെ.രാജു, എ.ഒ.രാമചന്ദ്രന് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: