മലമ്പനി പ്രതിരോധ മാസാചരണം സമാപിച്ചു

Saturday 2 July 2016 12:05 pm IST

മലപ്പുറം: ദേശീയ മലമ്പനി മാസാചരണത്തിന്റെ ജില്ലാതല സമാപനവും സെമിനാറും എംഇഎസ് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ. ഷീലാ ഹവേലി നിര്‍വഹിച്ചു. മൂന്ന് പതിറ്റാണ്ടിനു മുമ്പ് തന്നെ സംസ്ഥാനത്തു നിന്നും നിര്‍മാര്‍ജനം ചെയ്ത മലമ്പനി രോഗം ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം മൂലം തിരിച്ചുവന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ജനകീയ അവബോധമുണ്ടാക്കാന്‍ ജൂണ്‍ എട്ട് മുതല്‍ വിവിധ തലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ചിരുന്നു. എം.ഇ.എസ് മെഡിക്കല്‍ കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ അസോസിയെറ്റ് പ്രൊഫസര്‍ ഡോ. എന്‍.എം. സെബാസ്റ്റന്‍, ജില്ലാ മലേരിയ ഓഫീസര്‍ ബി.എസ്. അനില്‍കുമാര്‍, അസി.പ്രൊഫ.ഡോ.ജയ്ഷ മുഹമ്മദ് അലി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഡെപ്യൂട്ടി മാസ്മീഡിയാ ഓഫീസര്‍ സാദിഖലി, ഡോ.ബിനുസ് കണ്ണിയന്‍, ഡോ. മീരാ കരുണാകരന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.