അനധികൃത വിദേശമദ്യം പിടകൂടി

Saturday 2 July 2016 12:10 pm IST

പരപ്പനങ്ങാടി: പരപ്പനങ്ങാടി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ രണ്ടിടങ്ങളില്‍ നിന്നായി 18 കുപ്പി വിദേശമദ്യം പിടിച്ചു. ചിറമംഗലത്ത് നിന്നും മുണ്ടിയന്‍ കാവ് പറമ്പില്‍ നിന്നുമാണ് പ്രതികളെ എസ്‌ഐകെ.ജെ.ജിനേഷിന്റെ നേതൃത്വത്തിലുള്ള അറസ്റ്റ് ചെയ്തത്. വള്ളിക്കുന്ന് സ്വദേശിയായ പട്ടേരി മോഹനന്‍ (58) നെയാണ് വാഹന പരിശോധനക്കിടെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്ന് എട്ട് കുപ്പി മദ്യം പിടിച്ചെടുത്തു. നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ചിറമംഗലം റെയില്‍വേ ഗേറ്റ് പരിസരത്ത് നിന്നാണ് കൊട്ടന്തല സ്വദേശിയായ അച്ചന്‍ പാട്ട് ഷാജിയെ 10 കുപ്പി വിദേശമദ്യവുമായി പിടികൂടിയത്. പരപ്പനങ്ങാടിയിലെ ലഹരി വിമുക്ത കൂട്ടായ്മ ' തുടങ്ങി ഒരുമാസത്തിനുള്ളില്‍ തന്നെ ഏകദേശം 50 കുപ്പിയോളം മദ്യവും 500 പാക്കറ്റ് ഹാന്‍സും, കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. പോലീസ് ഓഫീസര്‍മാരായ അനില്‍, സുധീഷ്, ഗോഡ്‌വിന്‍ എന്നിവരും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.