ജെയ്പ്പൂർ: എംഎൽഎയുടെ മകന്റെ കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ സ്വതന്ത്ര എംഎൽഎ നന്ദകിഷോർ മഹാരിയയുടെ മകൻ സിദ്ധാർത്ഥ് മഹാരിയ ഓടിച്ച ബിഎംഡബ്ലയൂ കാറാണ് അപകടത്തിൽ പെട്ടത്.
ശനിയാഴ്ച വെളുപ്പിന് 1.30നോട് കൂടി ജെയ്പ്പൂരിലെ സി-സ്കീം പ്രദേശത്ത് വച്ചാണ് അപകടം നടന്നത്. അമിതമായി മദ്യപിച്ച് വാഹനമോടിച്ചിരുന്ന സിദ്ധാർത്ഥിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും എതിർ ദിശയിൽ വന്നിരുന്ന ഓട്ടോയിൽ ഇടിച്ച ശേഷം സമീപത്തെ പോലീസ് പട്രോൾ ജീപ്പിൽ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ 200 അടി
ദൂരത്തിലേക്ക് തെറിച്ച് പോയി. ഓട്ടോയിലുണ്ടായിരുന്ന രണ്ട് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
പോലീസ് ജീപ്പിലുണ്ടായിരുന്ന എസ്ഐ അടക്കം നാല് പോലീസുകാരെ പ്രദേശ വാസികൾ ആശുപത്രിയിലെത്തിച്ചു. സിദ്ധാർത്ഥ്, കാറിലുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്ക് കാര്യമായ പരിക്കുകൾ ഏറ്റിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: