കുന്നത്തൂര്‍: ശാസ്താംകോട്ട ടൗണിലെ വ്യാപാര സ്ഥാനങ്ങളിലേയും വീടുകളിലേയും സെപ്റ്റിക് ടാങ്ക് മാലിന്യം ഉള്‍പ്പടെയുള്ളവ എത്തിച്ചേരുന്നത് ശാസ്താംകോട്ട തടാകത്തിലേക്ക്. പൊതുമരാമത്ത് അധികൃതരുടെ ഓട വൃത്തിയാക്കലിനിടെയാണ് വീടുകളില്‍ നിന്നും വ്യാപരസ്ഥാപനങ്ങളില് നിന്നും പൈപ്പ് ലൈനുകള്‍ ഓടയിലേക്ക് എത്തിച്ചിരിക്കുന്നത് കണ്ടു പിടിച്ചിരിക്കുന്നത്. ഈ പൈപ്പുകളില്‍ നിന്നും വരുന്ന മാലിന്യം അടക്കം തടാകത്തിലേക്കാണ് പോകുന്നത്. ഇത്തരത്തില്‍ തടാകത്തിലേക്ക് മാലിന്യം ഒഴുകി വിടുന്നവര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് വാട്ടര്‍ അതോററ്റിയാണ്. എന്നാല്‍ അവരുടെ ‘ാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: