ശാസ്താംകോട്ട: കെ പി എം എസിന്റെ സ്വയംസഹായ സംഘമായ പഞ്ചമി കുന്നത്തൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ബോധവത്ക്കരണ സെമിനാര്‍ നടത്തി. ജെമിനി ആഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.—ബാബു മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷവശങ്ങളെക്കുറിച്ച് ക്ലാസില്‍ അവതരിപ്പിച്ചു. അതിക്രമങ്ങളെ പറ്റി പോലീസ് ഇന്‍സ്പെക്ടര്‍ പ്രസാദ് ക്ലാസ് നയിച്ചു.
കെപിഎംഎസ് യൂണിയന് പ്രസിഡന്റ് ഉഷാരാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. പഞ്ചമി ജില്ലാ കോര്‍ഡിനേറ്റര്‍ ശാന്തമ്മയശോധരന്, സെക്രട്ടറി സു’ാഷിണി രാജന്, ടി.—ഗീത, പ്രസന്നരഘു തുടങ്ങിയവര്‍ സംസാരിച്ചു.
എസ്എസ്എല്‍സി പ്ലസ്ടൂ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണവും അനുമോദന കെപിഎംഎസ് ജില്ലാസെക്രട്ടറി ഉഷാലയം ശിവരാജന് നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: