കൊല്ലം: ദേശീയപാതയില്‍ പാരിപ്പള്ളി കടമ്പാട്ടുകോണത്തു നിര്‍ത്തിയിട്ടിരുന്ന മാരുതി ആള്‍ട്ടോ കാറിന് പിറകില്‍ അമിതവേഗതയിലെത്തിയ കെ എസ് ആര് ടി സി സൂപ്പര്‍ഫാസ്റ്റ് ബസ് ഇടിച്ചു ഒരു കുടുംബത്തിലെ നാലുപേര്‍ക്കു പരിക്കേറ്റു. കൊല്ലം മുണ്ടയ്ക്കല്‍ പത്മവിലാസത്തില്‍ ജി.വിപിനന്(64), മകള്‍ മാളു ശങ്കര്‍(33),ചെറുമകന് അദൈ്വ ശങ്കര്‍(മൂന്നര), കാര്‍ ഓടിച്ചിരുന്ന ബന്ധുവായ ജീവന് വിഷ്ണു(22) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ മുപ്പതടി താഴ്ചയിലേക്കു മറിഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. പരുക്കേറ്റവരെ കൊല്ലത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂപ്പര്‍ ഫാസ്റ്റിന്റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിനു കാരണം. പാരിപ്പള്ളി പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: