ചാലക്കുടി: ഭര്‍ത്താവിന്റെ ക്രൂരമായ മർദ്ദനത്തെ തുടർന്ന് ഭാര്യ കൊല്ലപ്പെട്ടു. പെരിങ്ങല്‍കുത്ത് ആദിവാസി കോളനിയിലെ രഘുവിന്റെ ഭാര്യ അന്നമ്മയാണ് (40) ഇന്ന് രാവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രഘുവിനെ (45) പോലീസ് അറസ്റ്റു ചെയ്തതു.
കഴിഞ്ഞ 30ന് വൈകിട്ടാണ് സംഭവം. തലയ്ക്കു ക്രൂരമായി മര്‍ദനമേറ്റ് അവശനിലയിലായി കിടന്ന അന്നമ്മയെ അതിരപ്പിള്ളി പോലീസാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. അവിഹിത ബന്ധമാരോപിച്ചാണ് രഘു ഭാര്യയെ മര്‍ദിച്ചു കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: