കണ്ണൂര്‍: തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പൊതുനിരത്തുകള്‍ സംരക്ഷിക്കാന്‍ ജനകീയ സമിതികള്‍ രൂപീകരിക്കുമെന്ന് ജയിംസ് മാത്യു എംഎല്‍എ പത്രസമ്മേളനത്തില്‍ അറിയിച്ചു. റോഡിന് ഇരുവശത്തുമുള്ള ഓവുചാലുകളില്‍ മണ്ണ് നിറയുന്നതും വീടുകളിലും കടകളിലും കയറുന്നതിന് വേണ്ടി ഓവുചാല്‍ മണ്ണിട്ട് മൂടുന്നതും എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ സഹായത്തോടെ നീക്കം ചെയ്യുക, മഴക്കാലത്തുണ്ടാകുന്ന ചെറിയ കുഴികള്‍ അതത് സമയത്ത് തന്നെ അടക്കുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്ത് സംരക്ഷിക്കാനാണ് ഉദ്ദേശിക്കുന്ന്. ജനകീയ സമിതികള്‍ രൂപീകരിച്ച് സംരക്ഷിക്കുന്ന റോഡുകളില്‍ ബോര്‍ഡ് സ്ഥാപിച്ച് ജനങ്ങളുടെ പിന്തുണ തേടും. റോഡുകള്‍ക്ക് കേടുപാട് പറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ജനങ്ങള്‍ക്ക് അധികൃരെ അറിയിക്കാന്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: