ആലപ്പുഴ: സീമാസ് വെഡിംഗ് കളക്ഷനില്‍ വനിതാ ജീവനക്കാര്‍ക്ക് ന്യായമായ വേതനവും ശമ്പളത്തോടുള്ള അവധിയും അനുവദിക്കാന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആലപ്പുഴ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
കമ്മീഷന് ജില്ലാ ലേബര്‍ ഓഫീസറില്‍ നിന്നും വിശദീകരണം തേടിയിരുന്നു. തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കുന്നില്ലെന്നും ശമ്പളത്തോടു കൂടി അവധി നല്‍കുന്നില്ലെന്നും കണ്ടെത്തിയതായി ലേബര്‍ ഓഫീസര്‍ അറിയിച്ചു.
വൈകിട്ട് ഏഴിനു ശേഷം സ്ത്രീകളെ ജോലി ചെയ്യിക്കുന്നുണ്ടെന്നും ലേബര്‍ ഓഫീസറുടെ വിശദീകരണത്തില്‍ പറയുന്നു.വനിതാ ജീവനക്കാര്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യാനുള്ള അവസരം നല്‍കണമെന്ന് കമ്മീഷന് ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി.
നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും കമ്മീഷന് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: