വനവാസികള്‍ക്കുള്ള സൗജന്യ ചികിത്സ താളം തെറ്റി

Saturday 2 July 2016 7:56 pm IST

അടിമാലി:  കവി, പ്രഭാഷകന്‍, കഥാകൃത്ത് എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ജോസ് കോനാട്ട് തന്റെ 32 വര്‍ഷത്തെ അദ്ധ്യാപനരംഗത്തുനിന്നും  പടിയിറങ്ങി.1983ല്‍ സര്‍ക്കാര്‍സര്‍വ്വീസില്‍ പ്രവേശിച്ച ജോസ് കോനാട്ട് മൂന്നാര്‍ ഉപജില്ലയിലെ കല്ലാര്‍ ഗവ:യു പി സ്‌കൂളിലെ പ്രഥമ അദ്ധ്യാപക സ്ഥാനത്തുനിന്നുമാണ് വിരമിച്ചത്. 1980കളില്‍ കുടിയേറ്റകര്‍ഷകരുടെ മക്കള്‍ വിദ്യാഭ്യാസം ചെയ്തിരുന്ന അടിമാലിയിലെ സര്‍വ്വകലാശാലയായ വിക്ടറികോളേജിലെ മലയാളം അദ്ധ്യാപകനായാണ് അദ്ധ്യാപനജീവിതത്തിന് ഇദ്ദേഹം തുടക്കം കുറിച്ചത്. പിന്നീട് സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചു.1986 മുതല്‍2016 വരെ ഹൈറേഞ്ചില്‍ സാഹിത്യ സാംസ്‌കാരികമണ്ഡലങ്ങളില്‍ ഇദ്ദേഹം ശ്രദ്ധേയനായി. ഈ കാലയളവില്‍ 50 ഓളം ചെറുകഥകളും 'അശാന്തിപൂര്‍വ്വം 'വ്യാഴവട്ടപ്പൂക്കള്‍' എന്നീ കവിതാസമാഹാരങ്ങളും ഇദ്ദേഹത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചു. പന്ത്രണ്ടുവര്‍ഷക്കാലം അദ്ധ്യാപക പരിശീലകനായും  പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രഭാഷണ രംഗത്താണ് ഏറ്റവും കൂടുതല്‍തിളങ്ങിയത്. ചടുലമായ വാക്കുകളും വിഷയങ്ങളിലെ അഗാധപാണ്ഡിത്യവുമാണ് പ്രഭാഷണരംഗത്ത് ജോസ് കോനാട്ടിനെ ശ്രദ്ധേയനാക്കിയത്. പ്രഭാഷണരംഗത്തെ വൈദഗ്ത്യം പരിഗണിച്ച് പ്രാദേശികചാനലുകളിലെ വാര്‍ത്താവിശകലനം, കുടംബശ്രീ, മഹിളസമഖ്യ, സര്‍വ്വശിക്ഷ അഭിയാന്‍, ഐസിഡിഎസ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം തുടങ്ങിയവയുടെയൊക്കെ പരിശീലകസ്ഥാനം ജോസ് കോനാട്ടിനെ തേടിയെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.