തൊടുപുഴ: വെള്ളിയാമറ്റം പഞ്ചായത്തിലെ പൂമാലയിലും താന്നിക്കവലയിലും അനധികൃത മദ്യവില്‍പ്പന വ്യാപകമെന്ന പരാതിയെ തുടര്‍ന്ന് ഷാഡോ പോലീസ് 13 പേരെ പിടികൂടി. ഏതാനും നാളുകളായി പൂമാല, താന്നിക്കവല എന്നിവിടങ്ങളില്‍ അനധികൃത മദ്യക്കച്ചവടം വ്യാപകമായിരുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികളും ഉയര്‍ന്നിരുന്നു.ഇതേ തുടര്‍ന്ന് തൊടുപുഴ ഡിവൈ.എസ്.പി ജി.വേണുവിന്റെ നിര്‍ദേശ പ്രകാരം ഷാഡോ പോലീസുകാര്‍ കഴിഞ്ഞ ഒരാഴ്ചയായി നടന്ന നീരീക്ഷണത്തിനൊടുവിലാണ് വില്‍പ്പനക്കാരെക്കുറിച്ച് സൂചന ലഭിച്ചത്.തൊടുപുഴ, കരിമണ്ണൂര്‍, മൂലമറ്റം എന്നിവിടങ്ങളിലെ ബിവറേജസ് ഷോപ്പുകളില്‍ നിന്നും കെയ്സ് കണക്കിന് മദ്യം വാങ്ങിയ ശേഷം പൂമാലയിലും താന്നിക്കലയിലും വില്‍പ്പന നടത്തി വന്നിരുന്നവരെയാണ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: