പീരുമേട്: സ്കൂള്‍ കുത്തിത്തുറന്ന് കമ്പ്യൂട്ടറുകള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പീരുമേട് പോലീസ് പിടികൂടി. കല്ലാര്‍ പുതുവല്‍ പുത്തന്‍പറമ്പില്‍ രഘു (41)വാണ് പിടിയിലായത്. പാമ്പനാര്‍ യു.പി സ്കൂളിന്റെ കമ്പ്യൂട്ടര്‍ ലാബ് കുത്തിത്തുറന്ന് കമ്പ്യൂട്ടറുകളും പ്രൊജക്ടറും മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് ലക്ഷത്തോളം രൂപയുടെ സാമഗ്രികള്‍ പ്രതി മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. കാഞ്ഞിരപ്പള്ളി, പാമ്പനാര്‍ എന്നീ പ്രദേശങ്ങളിലാണ് മോഷ്ടിച്ച വസ്തുക്കള്‍ വിറ്റത്. മേസ്തിരിപ്പണിക്കാരനായ രഘു മുന്‍പ് പാമ്പനാര്‍ സ്കൂളില്‍ ജോലിക്ക് പോയിരുന്നു. ഇതേത്തുടര്‍ന്നാണ് മോഷണത്തിന് പദ്ധതി തയ്യാറാക്കിയത്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: