കാളിയാര്‍: കാളിയാര്‍ ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന് കാട് കയറി നശിക്കുന്നു. ലക്ഷക്കണക്കിന് രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷന്റെ വാതിലുകളും ജനലുകളും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഇതിനാല്‍ യാത്രക്കാര്‍ക്ക് കംഫര്‍ട്ട് സ്റ്റേഷന് ഉപയോഗിക്കാനും പറ്റുന്നില്ല. ദുര്‍ഗന്ധം വമിക്കുന്ന കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും 50 മീറ്റര്‍ മാറി കാളിയാര്‍ ഗവ. ടെക്നിക്കല്‍ സ്കൂളും 100 മീറ്റര്‍ മാറി രണ്ട് കോളനികളും ഉണ്ട്. മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അധികാരികള്‍ ഇവയൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: