ഐഎസ് ഭീകരര്‍ക്ക് നിയമസഹായം നല്‍കുമെന്ന് ഒവൈസി

Saturday 2 July 2016 8:28 pm IST

ഹൈദരാബാദ്: ഹൈദരാബാദില്‍ ആക്രമണങ്ങളും വര്‍ഗീയ കലാപങ്ങളും അഴിച്ചുവിടാന്‍ പദ്ധതിയിടുന്നതിനിടെ പിടിയിലായ ഐഎസ് ഭീകരര്‍ക്ക് നിയമസഹായം ലഭ്യമാക്കുമെന്ന് അസാസുദ്ദീന്‍ ഒവൈസി. വിവാദപുരുഷനായ ഒവൈസി ഓള്‍ ഇന്ത്യ മജ്‌ലിസ് നേതാവാണ്. ബുധനാഴ്ചയാണ് ദേശീയ അന്വേഷണ ഏജന്‍സി അഞ്ചു പേരെ അറസ്റ്റു ചെയ്തതും ആറു പേരെ കസ്റ്റഡിയില്‍ എടുത്തതും. വര്‍ഗീയകലാപവും ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്ത ഇവര്‍ സൂക്ഷിച്ചിരുന്ന വന്‍ സ്‌ഫോടകവസ്തു ശേഖരവും എന്‍ഐഎ കണ്ടെത്തിയിരുന്നു. പാരീസിലും ബ്രസല്‍സിലും ഐഎസ് ഭീകരര്‍ ഉപയോഗിച്ച സ്‌ഫോടകവസ്തുവായ ട്രൈ അസറ്റോണ്‍ ട്രൈ പെറോക്‌സൈഡാണ് ഹൈദാബാദില്‍ നിന്ന് കണ്ടെത്തിയത്. പിടിയിലായവര്‍ ഭീകരരല്ലെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുമെന്നുമാണ് ഒവൈസിയുടെ പ്രഖ്യാപനം. തങ്ങള്‍ ഭീകരതയെ എതിര്‍ക്കുമെന്ന് ഒവൈസി അതേ നാവു കൊണ്ട് പ്രഖ്യാപിക്കാനും മറന്നില്ല. പിടിയിലായവരുടെ ബന്ധുക്കള്‍ തന്നെ വന്നു കണ്ടു, അവര്‍ നിരപരാധിയാണെന്നും പറഞ്ഞു. തുര്‍ടന്ന് അവരെ സഹായിക്കാന്‍ ഒരു മുതിര്‍ന്ന അഭിഭാഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. മെക്ക മസ്ജിദില്‍ നടന്ന പരിപാടിയില്‍ ഒവൈസി പറയുന്നു.അറസ്റ്റ് ചെയ്തവര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയാല്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കുമോയെന്നും ഒവൈസി ചോദിക്കുന്നു. ഭീകരരുടെ പദ്ധതി, സ്‌ഫോടകവസ്തു ശേഖരം എന്നിവയെപ്പറ്റി ഒവൈസി ഒരക്ഷരം പറയുന്നുമില്ല. ഒവൈസിയുടെ രാജ്യവിരുദ്ധ നടപടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. വ്യക്തമായ തെളിവുകളോടെയാണ് എന്‍ഐഎ ഇവരെ പിടിച്ചത്. ഇക്കാര്യം എന്‍ഐഎ മാധ്യമ പ്രവര്‍ത്തകരെ അറിയിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പിടിയിലായവര്‍ നിരപരാധികളാണെന്ന് വാദിക്കുകയാണ് ഒവൈസി. മുന്‍പും ഇത്തരം രാജ്യവിരുദ്ധ നിലപാടുകള്‍ എടുത്തിട്ടുള്ളയാളാണ് അസാസുദ്ദീന്‍ ഒവൈസി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.