ആറു വയസുകാരിയുടെ ജീവനായി നാട് കൈകോര്‍ക്കുന്നു

Saturday 2 July 2016 9:01 pm IST

ചേര്‍ത്തല: ആറു വയസുകാരിയുടെ ജീവനായി നാട് കൈകോര്‍ക്കുന്നു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് നമ്പിശ്ശേരി വീട്ടില്‍ അജയന്റെയും പ്രജിതയുടെയും മകള്‍് ആദ്യയുടെ ചികിത്സയ്ക്ക് വകയൊരുക്കാനാണ് നാട് കൈകോര്‍ക്കുന്നത്. രണ്ടര വയസുള്ളപ്പോഴാണ് ആദ്യയുടെ കരളിന്റെ പ്രവര്‍ത്തനം നിലച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ ചികിത്സക്കായി ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും ഫലം ഉണ്ടിയില്ല. കൂലിപണിക്കാരനായ അജയന്‍ വീടും സ്ഥലവും പണയപെടുത്തിയാണ് ചികിത്സ നടത്തിയത്. കരള്‍മാറ്റ ശസ്ത്രക്രീയയിലൂടെ ആദ്യയെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിനായി 20 ലക്ഷം രൂപ ചെലവ് വരും. അമ്മ പ്രജിത കരള്‍ പകത്തു നല്‍കാന്‍ തയാറായിട്ടുണ്ട്. ഇത്രയും വലിയ തുക എങ്ങിനെ കണ്ടെത്തുമെന്നറിയാതെ നിര്‍ധന കുടുംബം വലയുന്നതിനിടെയാണ് പഞ്ചായത്ത് ഭരണ സമിതി വിഷയത്തില്‍ ഇടപെട്ടത്. ഭരണ സമിതി മുന്‍കൈയെടുത്ത് ചികിത്സാ സഹായ സമിതി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.എ.സേതുലക്ഷ്മി രക്ഷാധികാരിയും വൈസ് പ്രസിഡന്റ് ബാബുആന്റണി ചെയര്‍മാനും വാര്‍ഡ് അംഗം ഫിലോമിന കണ്‍വീനറുമായാണ് കമ്മിറ്റി രൂപീകരിച്ചത്. എസ്.ബി.ഐ അര്‍ത്തുങ്കല്‍ ശാഖയില്‍ 35854691348 എന്ന നമ്പറില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. ഐ.എഫ്.സി കോഡ്-എസ്.ബി.ഐ.എന്‍ 0008593. ഫോണ്‍ 7034983690.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.