പൂച്ചാക്കല്‍: വികലാംഗനും അച്ഛനും നേരെ മദ്യമാഫിയ സംഘത്തിന്റെ ആക്രമണം. പാണാവള്ളി പഞ്ചായത്ത് കളപ്പുരക്കള് അബ്ദുള്‍ ഖാദര്‍ (65), വികലാംഗനായ മകന് ഷെമീര്‍ (25) എന്നിവരെയാണ് വീട്ടില്‍ കയറി ആക്രമിച്ചത്. പരിക്കേറ്റ് ഇരുവരും അരൂക്കുറ്റി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അബ്ദുള്‍ ഖാദറിനെയും കുടുംബത്തെയും നേരത്തെ പ്രദേശത്തെ വ്യാജവാറ്റുസംഘം നിരന്തരം ശല്യംചെയുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇതിനെതിരെ ഇയാള്‍ പൂച്ചാക്കല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണമുണ്ടായതെന്നാണ് സൂചന.
വീട്ടിലെത്തിയ പ്രദേശവാസിയായ വാറ്റുകാരന്‍ ഇരുമ്പ് പാരക്കും മറ്റും തങ്ങളെ ആക്രമിച്ചതായി ഇരുവരും പോലീസിന് മെഴി നല്കി. അബ്ദുള്‍ ഖാദറിന്റെ നെഞ്ചിനും കാലിനും ഗുരുതര പരുക്കേറ്റു. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: