മരപ്പട്ടിയെ കൊന്നുതിന്ന സംഭവം : സിപിഐ ലോക്കല്‍ സെക്രട്ടറി പ്രതി

Saturday 2 July 2016 9:59 pm IST

ചാലക്കുടി: സംഭവം വിവാദമായപ്പോള്‍ മരപ്പട്ടിയെ കൊന്നുതിന്ന കേസില്‍ മൂന്ന് സിപിഐ പ്രവര്‍ത്തകരെ കൂടി പ്രതിയാക്കി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കേസെടുത്തു. .സിപിഐ ലോക്കല്‍ സെക്രട്ടറിയും പാലപ്പിളളി വട്ടലായി രാജേഷ്, കണ്ണംമ്പിള്ളി രതീഷ്,കൂട്ടാല ബാബു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.പ്രതികള്‍ ഒളിവിലാണ്. കിണറില്‍ വീണ് മരപ്പട്ടിയ കുടുക്കിട് പിടിച്ച് തല്ലിക്കൊന്ന് ഭക്ഷിച്ച കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മേലൂര്‍ പാലപ്പിള്ളി സ്വദേശികളായ കണ്ണംമ്പിള്ളി ഉണ്ണി മകന്‍ ബാബു(45),പനംക്കൂട്ടത്തില്‍ കുഞ്ഞിരാമന്‍ മകന്‍ ജയന്‍(46)എന്നിവരെ ആലുവ കോടതിയില്‍ ഹാജരാക്കി.ഇവരെ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. പാലപ്പിള്ളി എളംഞ്ചേരിയിലുള്ള രാമകൃഷ്ണന്റെ വീട്ടിലെ കിണറില്‍ നിന്നാണ് മരപ്പട്ടിയെ ഇവര്‍ പിടികൂടിയത്.കൊന്ന് കറിവെച്ച് കൊണ്ടിരിക്കുന്നതിനടയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പ്രതികളെ രണ്ട് പേരെ അറസ്റ്റ് ചെയതത്. എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ജാമ്യം ലഭിക്കുന്ന ചെറിയ വകുപ്പുകളാണ് പ്രതികള്‍ക്ക് ചുമത്തിയതെന്നും അതിനാലാണ് ജാമ്യം ലഭിച്ചതെന്നും പറയപ്പെടുന്നു. ഇപ്പോള്‍ പ്രതികളാക്കിയിരിക്കുന്ന മൂന്ന് പേരേയും കേസില്‍ നിന്ന് ഒഴിവാക്കുവാന്‍ ശക്തമായ ശ്രമം ഉണ്ടായെങ്കിലും സംഭവം വിവാദമായപ്പോള്‍ നിസാര കുറ്റം ചുമത്തി കേസില്‍ പ്രതിയാക്കിയിരക്കുകയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.