പീഡനം: യുവാവ് അറസ്റ്റില്‍

Saturday 2 July 2016 10:20 pm IST

കുറവിലങ്ങാട്: പത്താംക്ലാസുകാരിയെ പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കാട്ടാമ്പാക്ക് പരിയാരത്ത് രഞ്ജിത്ത് ബാബു(18)നെയാണ് കടുത്തുരുത്തി സിഐ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയെ കാണാതായതായി മാതാപിതാക്കള്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ രഞ്ജിത്തിന്റെ ബന്ധുവീട്ടില്‍നിന്നാണ് ഇരുവരേയും പിടികൂടിയത്. ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.