വാമനപുരം പാലത്തില്‍ നിന്നും സ്ത്രീ ആറ്റിലേക്ക് ചാടി

Saturday 2 July 2016 10:33 pm IST

വെഞ്ഞാറമൂട്: വാമനപുരം പാലത്തില്‍ നിന്നും സ്ത്രീ ആറ്റിലേക്ക് ചാടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇവര്‍ ആറ്റിലേക്ക് ചാടിയ ഭാഗത്തിനു സമീപം പാലത്തില്‍ നിന്നും ഒരു മൊബൈല്‍ ഫോണും പഴ്‌സും കണ്ടെത്തി. തുടര്‍ന്ന് പോലീസ് മൊബൈല്‍ ഫോണിലുള്ള നമ്പരുകളില്‍ ബന്ധപ്പെട്ടതില്‍ നിന്നും ചാടിയത് കോന്നി സ്വദേശിയായ നിര്‍മ്മല(48) ആണെന്നും ഇവര്‍ കിളിമാനൂരില്‍ ഒരു വീട്ടില്‍ ജോലിക്ക് നില്ക്കുകയായിരുന്നുവെന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വാമനപുരം പഴയപാലത്തില്‍ നിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരിലൊരാളാണ് പോലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവും ആറ്റിലെ ശക്തമായ അടിയൊഴുക്കും കാരണം തിരച്ചില്‍ തുടരാനായില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ നടത്തുമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.