തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രതിനിധി സമ്മേളനം ഇന്നു നടക്കും. സ്റ്റാച്യുവിലെ സംസ്കൃതി ഭവനില്‍ നടക്കുന്ന സമ്മേളനം രാവിലെ 10ന് തിരുമല ആനന്ദാശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ ഉദ്ഘാടനം ചെയ്യും. വിഎച്ച്പി ജില്ലാ പ്രസിഡന്റ് അഡ്വ ജെ. മോഹന്‍കുമാര്‍ ആദ്ധ്യക്ഷ്യം വഹിക്കും. സംസ്ഥാന സത്സംഗ പ്രമുഖ് ഓമനക്കുട്ടന് മുഖ്യപ്രഭാഷണം നടത്തും. മാതൃശക്തി ജില്ലാ പ്രസിഡന്റ് പി. വത്സലാദേവി, വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. റെജി, കെ.പി. സജു എന്നിവര്‍ സംസാരിക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി വി.റ്റി. ബിജു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപചന്ദ്രകുറുപ്പ് വരവുചെലവ് കണക്ക് അവതരിപ്പിക്കും. ഉച്ചയ്ക്ക് 12.30ന് സംഘടനാ ദൃഡീകരണം, വികാസം എന്നിവയെക്കുറിച്ച് ചര്‍ച്ച. മൂന്നിന് സമാരോപില്‍ വിഭാഗ് സെക്രട്ടറി പി.എം. രവികുമാര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: