കുമ്പളം: റെയില്‍വേ ട്രാക്ക് പരിശോധനക്കിടെ കായലില്‍ വീണ് റയില്‍വെ ജീവനക്കാരനെ കാണാതായി. ചേര്‍ത്തല വാരനാട് കരിയില്‍ വീട്ടില്‍ ഹരിദാസിന്റെ മകന് വിവേകി(26) നെയാണ് കാണാതായത്. എറണാകുളം ആലപ്പുഴ തീരദേശ പാതയില്‍ കുമ്പളം അരൂര്‍ പാലത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിക്കായിരുന്നു അപകടം. വിവേകും മറ്റൊരു ജിവനക്കാരനായ അജേഷും ട്രാക്ക് പരിശോധന നടത്തി കുമ്പളം ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
അരൂര്‍ ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് വന്ന മെമു ട്രെയിനാണ് അപകടത്തിനിടയാക്കിയത്. ട്രെയിന്‍ വരുന്ന ശബ്ദം കേട്ട് അജേഷ് ഓടി പാളത്തിനരികിലെ സ്റ്റാന്‍ഡില്‍ കയറി. എന്നാല്‍ വിവേകിന് ഓടിയെത്താനായില്ല. പാലത്തിന്റെ കമ്പിയില്‍ തൂങ്ങിക്കിടന്ന വിവേക് പിടിവിട്ട് കായലിലേക്ക് വിഴുകയായിരുന്നു.
തുടര്‍ന്ന് അരുര് ഫയര്‍ഫോഴ്സ്, കോസ്റ്റല്‍ പോലിസ്, റെയില്‍വേ വിഭാഗം ജീവനക്കാരുമെത്തി പരിശോധന നടത്തിയെങ്കിലും വൈകീട്ട് ഇരുട്ടായതോടെ പരിശോധന തല്‍ക്കാലത്തേക്ക് നിര്‍ത്തി വക്കുകയായിരുന്നു. ഞായറാഴ്ച പരിശോധന പുനരാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: