തപസ്യ ജില്ലാ സമ്മേളനം ഇന്ന് ആലുവയില്‍

Saturday 2 July 2016 11:09 pm IST

കൊച്ചി: തപസ്യ കലാസാഹിത്യവേദിയുടെ ജില്ലാ സമ്മേളനം ഇന്ന് ആലുവ വൈഎംസിഎ ഹാളില്‍ നടക്കും. തപസ്യയുടെ 40-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന ജില്ലാ സമ്മേളനം രാവിലെ 10 മണിക്ക് സംവിധായകന്‍ വിനോദ് മങ്കര ഉദ്ഘാടനം ചെയ്യും. തപസ്യ ജില്ലാ അധ്യക്ഷന്‍ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഉദ്ഘാടനസഭയില്‍ തപസ്യ സംസ്ഥാന രക്ഷാധികാരി പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍, മാര്‍ഗദര്‍ശി എം.എ. കൃഷ്ണന്‍ എന്നിവര്‍ പ്രഭാഷണം നടത്തും. കെ.ജി. ജയന്‍ (ജയവിജയ), ഡോ. ആര്‍. ജഗദംബിക എന്നിവര്‍ ആശംസാപ്രഭാഷണം നടത്തും. തുടര്‍ന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. പി.വി. അശോകന്‍ സ്വാഗതവും യു. രാജേഷ് നന്ദിയും പറയും. തപസ്യയുടെ ദൗത്യത്തെക്കുറിച്ച് ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്‍. ഹരി പ്രഭാഷണം നടത്തും. തപസ്യ ജില്ലാ ഉപാധ്യക്ഷന്‍ പി.ഐ. തമ്പി അധ്യക്ഷനായിരിക്കും. 2 മണിക്ക് ശ്രേണി ബൈഠക്ക്. സമാപനസഭയില്‍ തപസ്യ സംസ്ഥാന സഹാധ്യക്ഷന്‍ പ്രൊഫ. പി.ജി. ഹരിദാസ് പ്രഭാഷണം നടത്തും. ധര്‍മ്മപ്രകാശന്‍ ട്രസ്റ്റ് സെക്രട്ടറി എം. മോഹന്‍ അധ്യക്ഷത വഹിക്കും. എന്‍. മോഹനന്‍നായര്‍ സ്വാഗതവും അജിത് പാനിപ്ര നന്ദിയും പറയും. തപസ്യയുടെ 40-ാം വാര്‍ഷികാഘോഷം ആഗസ്റ്റ് 12, 13, 14 തീയതികളില്‍ കോഴിക്കോട്ട് നടക്കുമെന്നും ജില്ലാ അധ്യക്ഷന്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനും സെക്രട്ടറി എസ്. സജികുമാറും അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.