കളമശേരി: കളമശേരി വട്ടേക്കുന്നം കാര്‍ബോറാണ്ടം കമ്പനിക്കടുത്ത് കാര്‍ണിവല്‍ ഫ്രൂട്ട്സ് കമ്പനിയിലെ ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്ന് മൊബൈല്ഫോമ് മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശികളായ ഊരിയകുന്നത്ത് വീട്ടില്‍ ഒ.പി. മാത്യു മകന് ഫിലിപ്പ് മാത്യു (22), ഇലവിനല് വീട്ടില്‍ എ.ജി. ബാബു മകന് ബിബിന്‍ ബാബു(24) എന്നിവരാണ് അറസ്റ്റിലായത്. ഫോണുകള്‍ മറൈന്‍ ഡ്രൈവില്‍ ജിസിഡി എ ഷോപ്പിംഗ് കോപ്ലക്സിലുള്ള കടകളില്‍ വിറ്റു.
പ്രതികള്‍ കാര്‍ണിവല്‍ കമ്പനിയുടെ അനുമതിയില്ലാതെ ജീവനക്കാരുടെ ഒപ്പം താമസിച്ചാണ് മോഷണം നടത്തിയത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ കളമശേരിയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി.ജെ. മാര്‍ട്ടിന്റെ നിര്‍ദ്ദേശ പ്രകാരം കളമശ്ശേരി എസ്ഐ സജീവ് കുമാറും രതീഷ് ആര്. ഉം ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജറാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: