കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വാഹനത്തിനു നേരെ കല്ലേറ്. ഇന്നു രാവിലെ തളിപ്പറമ്പ് അരിയയില്‍ വച്ചാണ് ജയരാജന്റെ വാഹനത്തിനു നേരെ കല്ലേറുണ്ടായത്. സി.പി.എം ലീഗ സംഘര്‍ഷം നടന്ന പ്രദേശങ്ങള്‍ സന്ദര്ശിക്കാനെത്തിയാതായിരുന്നു ജയരാജന്.
ടി.വി. രാജേഷ് എം.എല്‍.എ, സി.പി.എം ഏരിയ സെക്രട്ടറി വാസുദേവന്‍, കമ്മറ്റിയംഗം ബാലകൃഷ്ണന് എന്നിവരും കാറിലുണ്ടായിരുന്നു. പരുക്കേറ്റ ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ ചില്ല് തകര്‍ന്നു. മുസ് ലിം ലീഗ് പ്രവര്‍ത്തകരാണു കല്ലെറിഞ്ഞതെന്ന് ജയരാജന് ആരോപിച്ചു.
കല്ലേറില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ നാളെ ഹര്‍ത്താലിന് സി.പി.എം ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: