തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി വെട്ടിപ്പ് തടയാനായി ധനമന്ത്രി പുതിയ പദ്ധതി രൂപികരിക്കുന്നു. ഇതിനായി ബില്ലിംഗ് സമ്പ്രദായം കര്‍ശനമാക്കുകയാണ് പ്രധാനലക്ഷ്യമെന്ന് ധനമന്ത്രി. ബില്ല് ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് പ്രത്യേക സമ്മാനപദ്ധതി ഏര്‍പ്പാടാക്കാനും ആലോചിക്കുന്നുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
കമ്പ്യൂട്ടര്‍ ബില്ലിംഗ് ഉള്ള സ്ഥാപനങ്ങള്‍ ബില്‍ നല്കുമ്പോള് തന്നെ അത് അപ്ലോഡ് ചെയ്യാനുള്ള സംവിധാനം കൊണ്ടു വരും. ഉപഭോക്താക്കള്‍ നല്കിയ ബില്ലും സ്ഥാപനം നല്കിയ ബില്ലുകളും ഒത്തു നോക്കി നികുതി വെട്ടിപ്പ് തടയാനാണ് ശ്രമം. ഇത് ഏര്‍പ്പെടുത്താന്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നികുതി പിരിവിനുള്ള പുത്തന്‍മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതാവും ജൂലൈ 8ലെ ബജറ്റെന്നാണ് സൂചന ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: