പാരിസ്: യൂറോ കപ്പിലെ മൂന്നാം ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇറ്റലിയെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് ജര്‍മ്മനി സെമി ബെർത്ത് ഉറപ്പാക്കി. ഒമ്പത് കിക്കുകള്‍ നീണ്ട ഷൂട്ടൗട്ടില്‍ ഇറ്റലിയെ അഞ്ച് ആറിന് മറികടന്നാണ് ജര്‍മനി വിജയം കൈവരിച്ചത്.
ജര്‍മനിക്ക് വേണ്ടി ജൊനാസ് ഹെക്ടറാണ് നിര്‍ണായക കിക്ക് വലയിലെത്തിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ഗോള്‍വീതം നേടി തുല്യത പാലിക്കുകയായിരുന്നു.
നേരത്തെ ആദ്യ ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പോളണ്ടിനെ വീഴ്ത്തി പോര്‍ച്ചുഗലും രണ്ടാം ക്വാർട്ടറിൽ ബെല്‍ജിയത്തെ 1-3നു തോല്‍പ്പിച്ച് വെയ്ല്‍സും സെമി ഫൈനലില്‍ കടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: