തിരുവനന്തപുരം: പിറവം ഉപതെരഞ്ഞെടുപ്പ് മാര്‍ച്ച് 18ല്‍ നിന്ന് 17ലേക്ക് മാറ്റണെമന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. ഉപതിരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ള 18ന് ക്രൈസ്തവ വിശ്വാസികളുടെ അമ്പതാം നൊയമ്പ് ദിനമായതിനാല്‍ വോട്ട് ചെയ്യുന്നതിന് അസൗകര്യം ഉണ്ടാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം തീയതി മാറ്റുന്ന കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: