കേരള നവോത്ഥാനം-ചരിത്രവും വര്‍ത്തമാനവും: സെമിനാര്‍ 17ന്‌

Sunday 3 July 2016 11:39 am IST

മഞ്ചേരി: കേരള നവോത്ഥാനം, ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ 17ന് ഭാരതീയ വിചാരകേന്ദ്രം സെമിനാര്‍ സംഘടിപ്പിക്കും. ജില്ലയിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അടിസ്ഥാനമാക്കിയാണ് സെമിനാര്‍. തേഞ്ഞിപ്പലത്ത് നടക്കുന്ന പരിപാടി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് മെമ്പര്‍ ഡോ. പി.ടി.ഹരിദാസ് ഉദ്ഘാടനം ചെയ്യും. വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി.സുധീര്‍ബാബു മുഖ്യപ്രഭാഷണം നടത്തും. വ്യത്യസ്തമായ 23 വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എം.എസ്.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാമചന്ദ്രന്‍ പാണ്ടിക്കാട്, പി.കെ.ജയന്‍, പി.പുരുഷോത്തമന്‍, ശ്രീധരന്‍ പുതുമന, കെ.ബാലസുബ്രഹ്മണ്യന്‍, അഡ്വ.എന്‍. അരവിന്ദന്‍, കെ.എം.എസ്.ഭട്ടതിരിപ്പാട്, കെ.ഉണ്ണികൃഷ്ണന്‍, വിജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.ചാരു, എം.എസ്.ബാലകൃഷ്ണന്‍, കെ.ബാലസുബ്രഹ്മണ്യന്‍(രക്ഷാധികാരി), അഡ്വ.അരവിന്ദന്‍(ചെയര്‍മാന്‍), കെ.എം.എസ്.ഭട്ടതിരിപ്പാട്, ടി.എന്‍.മുരളി(വൈസ് ചെയര്‍മാന്‍), പി.പുരുഷോത്തമന്‍(കണ്‍വീനര്‍), സി.കെ.സജിത്ത്, കെ.കൃഷണകുമാര്‍(ജോ.കണ്‍വീനര്‍), കെ.എന്‍.അരവിന്ദാക്ഷന്‍(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.