പയ്യന്നൂര്‍: തപസ്യ കലാ സാഹിത്യ വേദി ജില്ലാ പഠനശിബിരം പിലാത്തറ ഭാരതീയ സംസ്കൃത മഹാവിദ്യാലയത്തില്‍ നടന്നു. പാണപ്പുഴ പത്മനാഭ പണിക്കരുടെ അധ്യക്ഷതയില്‍ പ്രശസ്ത ചലച്ചിത്ര സംവിധായകര്‍ പി.പി.ഗോവിന്ദന് മണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. ഫോക്ലോര് അവാര്‍ഡ് ജേതാക്കളായ വാഴവളപ്പില്‍ ഗോവിന്ദന് കോമരം, കെ.കുമാരന് എന്നിവരെ ആദരിച്ചു. ഭാരതീയ വിദ്യാ പ്രതിഷ്ഠാനം ഡയറക്ടര്‍ ടി.ആര്.സോമശേഖരന്‍ കലയും സംസ്കൃതിയും എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ജയലക്ഷ്മി, പി.പി.സന്ദീപ് കുമാര്‍, കെ.വി.ഉി.ഉണ്ണികൃഷ്ണവാര്യര്‍ എന്നിവര്‍ സംസാരിച്ചു.
ശിബിരത്തോടനുബന്ധിച്ച് ഒഎന്‍വി അനുസ്മരണവും കാവ്യ സല്ലാപവും നടന്നു. അന്തരിച്ച നാടക സംവിധായകന് ശശിധരന് കോക്കാടിനെ അനുസ്മരിച്ചു. തപസ്യ പിലാത്തറയുടെ നാടകമായ കാരിയുടെ ആദ്യ അവതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: