കണ്ണൂര്‍: കെ മാറ്റ് പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ സെന്ററുകളില്‍ എംബിഎ കോഴ്സിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി 7 വരെ നീട്ടി. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷയുടെ പ്രിന്റൗട്ട് കെ മാറ്റിന്റെ പോസിറ്റീവ് സ്കോര്‍ കാര്‍ഡും മറ്റു ബന്ധപ്പെട്ട രേഖകളും സഹിതം സര്‍വകലാശാലയുടെ പാലയാട് കാമ്പസിലുള്ള എംബിഎ വിഭാഗത്തില്‍ എത്തിക്കണം. ഗ്രൂപ്പ് ഡിസ്കഷന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. മാങ്ങാട്ടുപറമ്പ്, നീലേശ്വരം, കാസര്‍കോട് കാമ്പസുകളിലും പറശ്ശിനിക്കടവ് കോഓപ്പറേറ്റീവ് മാനേജ്മെന്റ് കേന്ദ്രത്തിലുമാണ് കോഴ്സ് ഉള്ളത്. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: