ശ്രീകണ്ഠാപുരം: എള്ളരഞ്ഞി എല്‍പി സ്കൂളില്‍ ഇഫ്താര്‍ സംഗമം നടത്തി. നഗരസഭാ കൗണ്‍സിലര്‍ കെ.കെ.ശശിധരന് ഉദ്ഘാടനം ചെയ്തു. എം.പി.മുഹമ്മദ് സിറാജുദ്ദീന് മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡണ്ട് കെ.എ.പ്രകാശന് അധ്യക്ഷത വഹിച്ചു. എംപിടിഎ പ്രസിഡണ്ട് പ്രീന അജയന്, ഇ.വി.നാരായണന് എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന് കെ.പി.വേണുഗോപാലന്‍ സ്വാഗതവും പി.രാജേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: